Skip to content

കില രൂപീകൃതമായിട്ട് 28 വര്‍ഷം കഴിഞ്ഞു. 1990 ല്‍ ആരംഭിച്ച കില പല തലത്തിലും വളര്‍ന്നിട്ടുണ്ട്. കേരളത്തിലേയും ഇന്ത്യയിലേയും തദ്ദേശഭരണ സംവിധാനത്തി‍ല്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങളും കിലയുടെ വളര്‍ച്ചയി‍ല്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഇനിയുള്ള യാത്രക്ക് മുന്നോടിയായി ഇതുവരേ നടന്ന പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ഒരു സാമൂഹിക ഓഡിറ്റിന് കില വിധേയമാവുകയാണ്. ഡോ. മീനാക്ഷിസുന്ദരം, IAS (മുന്‍ സെക്രട്ടറി, ഭാരത സര്‍ക്കാ‍ര്‍) , ഡോ.ശ്രിപ‍ര്‍ണ ഗാംഗുലി (ദസ്ര, മഹാരാഷ്ട്ര), ശ്രി. ടി. ഗംഗാധരന്‍ (കേരള ശാസ്ത്ര സാഹിത്യ പരിക്ഷത്ത്) എന്നിവരടങ്ങുന്ന ഒരു കോര്‍ ടീമാണ് ഈ സാമൂഹിക ഓഡിറ്റിനു നേതൃത്വം നല്‍കുന്നത് . പ്രസ്തുത പ്രവര്‍ത്തനത്തിന്റെ ഒരു ഭാഗമായ അന്വേഷണത്തിന് ഉള്ള ചോദ്യാവലിയാണ് ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നത്. തദ്ദേശഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധിക‍ള്‍, മുന്‍ ജനപ്രതിനിധിക‍ള്‍, ഉദ്യോഗസ്ഥ‍ര്‍, പൊതുജനങ്ങള്‍ എന്നിവരുടെ എല്ലാം അഭിപ്രായങ്ങ‍ള്‍ സ്വരൂപിക്കാനാണ് ഈ ചോദ്യാവലി. ചോദ്യാവലി ഓണ്‍ലൈ‍ന്‍ ആയി 2019 മാര്‍ച്ച് 7 ന് മുമ്പ് സമര്‍പ്പിക്കേണ്ടതാണ്.

Back To Top
Translate »